Currency

ലണ്ടനില്‍ ഭൂരിഭാഗം ഹോസ്പിറ്റലുകളിലും മിനിമം നഴ്‌സുമാര്‍ പോലുമില്ല

സ്വന്തം ലേഖകന്‍Friday, January 20, 2017 5:38 pm

ഭൂരിഭാഗം ഹോസ്പിറ്റല്‍ വാര്‍ഡുകളിലും മിനിമം നഴ്‌സുമാരെ പോലും നിയമിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഒഫീഷ്യല്‍ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നഴ്‌സുമാരുടെ എണ്ണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

ലണ്ടന്‍: ഭൂരിഭാഗം ഹോസ്പിറ്റലുകളിലും നഴ്‌സുമാരുടെ എണ്ണത്തിലുണ്ടാകുന്ന ഇടിവ് കടുത്ത ഭീഷണിയുയര്‍ത്തുന്നു. ഭൂരിഭാഗം ഹോസ്പിറ്റല്‍ വാര്‍ഡുകളിലും മിനിമം നഴ്‌സുമാരെ പോലും നിയമിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഒഫീഷ്യല്‍ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നഴ്‌സുമാരുടെ എണ്ണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. പകല്‍ഷിഫ്റ്റുകളില്‍ ആവശ്യമായ ഏറ്റവും കുറവ് നഴ്‌സുമാരെ നിലനിര്‍ത്താന്‍ പോലും 150 ഹോസ്പിറ്റലുകള്‍ പരാജയപ്പെട്ടെന്നാണ് രണ്ട് വര്‍ഷത്തെ പഠനം വ്യക്തമാക്കുന്നത്. ഇവരുടെ സ്ഥാനത്ത് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ വച്ചാണ് മിക്ക ട്രസ്റ്റുകളും ദൈനംദിന പ്രക്രിയകള്‍ നടപ്പിലാക്കുന്നത്.

ഇത്തരത്തില്‍ വേണ്ടത്ര യോഗ്യത ഇല്ലാത്ത സ്റ്റാഫുകളെ നഴ്‌സുമാര്‍ക്ക് പകരം ചുമതലകള്‍ ഏല്‍പ്പിക്കുന്ന ആശുപത്രികളില്‍ രോഗികളുടെ മരണനിരക്ക് അഞ്ചിരട്ടി കൂടുതലാണെന്ന് നവംബറില്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് മുന്നറിയിപ്പേകിയിരുന്നു. രജിസ്‌ട്രേഡ് നഴ്‌സുമാര്‍ കുറയുന്നതിനാല്‍ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നവരുടെ തൊഴില്‍ സമ്മര്‍ദം വര്‍ധിക്കുന്നുവെന്നും അക്കാരണത്താല്‍ രോഗികളുടെയും നഴ്‌സുമാരുടെയും സ്ഥിതി ഭീഷണിയിലാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ നഴ്‌സുമാരുടെ അപര്യാപ്ത രൂക്ഷമാകുമ്പോള്‍ ട്രസ്റ്റുകള്‍ ഏജന്‍സി സ്റ്റാഫുകളെ നിയമിച്ചായിരുന്നു പരിഹാരം കണ്ടിരുന്നത്.

എന്നാല്‍ ഏജന്‍സി സ്റ്റാഫുകള്‍ക്കായി ഓരോ ഹോസ്പിറ്റലിനും ചെലവാക്കാവുന്ന തുകയില്‍ സര്‍ക്കാര്‍ പരിധി പ്രഖ്യാപിച്ചതോടെ ഇത്തരത്തില്‍ വന്‍ തുക ചെലവഴിച്ച് ഏജന്‍സി ജീവനക്കാരെ നിയമിക്കാന്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിക്കുന്നില്ല. ഇതും നഴ്‌സിംഗ് ക്ഷാമം രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x