തടി കുറയുന്നത് നല്ലതു തന്നെയാണ്. എന്നാല്‍ യാതൊരു വിധത്തിലുള്ള വ്യായാമവും ഭക്ഷണ നിയന്ത്രണവും ഇല്ലാതെ തന്നെ തടി കുറയുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഇത്തരത്തില്‍ തടി കുറയുന്നത്.
തടി കുറയ്ക്കുന്നതിനുവേണ്ടി എത്ര കഷ്ടപ്പെടാനും എന്ത് ത്യാഗം സഹിക്കാനും ഒരു മടിയുമില്ലാത്തവരാണ് നമ്മളില്‍ പലരും. തടി കുറയുന്നതില്‍ ഒരു പ്രത്യേക സന്തോഷം തോന്നുമെന്നതും സത്യം തന്നെ. തടി കുറയുന്നത് നല്ലതു തന്നെയാണ്. എന്നാല്‍ യാതൊരു വിധത്തിലുള്ള വ്യായാമവും ഭക്ഷണ നിയന്ത്രണവും ഇല്ലാതെ തന്നെ തടി കുറയുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഇത്തരത്തില്‍ തടി കുറയുന്നത്.
Nomination online for 12th Garshom International Awards click here
എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് തടി കുറയാന്‍ കാരണമാവുന്നത് എന്ന് നോക്കാം:
1. പ്രമേഹം: തടി കുറയുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് പ്രമേഹം. കൃത്യമായ അളവില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ശരീരം എത്തുന്നത് തടി കുറയുന്നതിന് കാരണമാകുന്നു.
2. ഹൈപ്പോതൈറോയ്ഡിസം: തടി കുറയുന്നതിന്റെ മറ്റൊരു ലക്ഷണമാണിത്. തൈറോയ്ഡ് പ്രശ്നമുണ്ടെങ്കില്‍ ഭക്ഷണത്തില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും തടി കുറയും.
3. ഡിപ്രഷന്‍: ഡിപ്രഷന്‍ എന്ന മാനസികാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പലപ്പോഴും ഭക്ഷണത്തോടും ഉറക്കത്തോടും വിരക്തി തോന്നുന്നു. ഇത് തടി അകാരണമായി തടി കുറക്കുന്നു.
4. അള്‍സര്‍: വയറ്റിലെ അള്‍സര്‍ തുടക്കത്തില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രവുമല്ല വയറ്റിലെ അള്‍സര്‍ തടി കുറയുന്നതിനും അസാധാരണമായ വയറു വേദനയും വിശപ്പില്ലായ്മയും ഉണ്ടാവുന്നതിനും കാരണമാകുന്നു.
5. തടി കുറയുന്നത് കാന്‍സര്‍ പോലുള്ള മഹാമാരികളുടെ ലക്ഷണവുമാകാം. സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയുടെയെല്ലാം പ്രധാന ലക്ഷണങ്ങളിലൊന്നാണ് ശരീരഭാരം അകാരണമായി കുറയുന്നത്.
6. അല്‍ഷിമേഴ്സ്: ഇതിന്റെ പ്രാരംഭലക്ഷണങ്ങളില്‍ ഒന്നാണ് ശരീരഭാരം കുറയുന്നത്.
7. കുടലിലെ വ്രണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കൊണ്ടും തടി കുറയാം.
ഭക്ഷണത്തില്‍ നിയന്ത്രണം വെക്കാതെയും മറ്റും ശരീരഭാരം കുറയുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.