
അബുദാബി: എമിറേറ്റിലെ റോഡുകളിലെ വേഗപരിധി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് അബുദാബി പൊലീസ് ബോധവല്‍കരണ ക്യാംപെയിന്‍ നടത്തുന്നു. ഈ മാസം 12 മുതലാണ് എമിറേറ്റിലെ റോഡുകളില്‍ നിലവിലുള്ള വേഗ പരിധിയിലെ ഇളവ് എടുത്തുകളയുന്നത്. ഇക്കാര്യം ജനങ്ങളെ ഓര്‍മപ്പെടുത്താനായി സമൂഹമാധ്യമങ്ങളിലൂടെയും ഷോപ്പിങ് മാളുകളിലുമായാണ് പ്രചാരണം തുടങ്ങിയത്.
ഈ മാസം 12 മുതല്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ ചുമത്തുമെന്നും ഓര്‍മിപ്പിച്ചു. വേഗപരിധി നിയമത്തിലെ ഭേഗതി അനുസരിച്ച് റോഡില്‍ സ്ഥാപിച്ച ക്യാമറകളിലും പുതിയ വേഗം സജ്ജമാക്കിവരികയാണ്. അപകടമില്ലാത്ത വേനല്‍ എന്ന പ്രമേയത്തിലുള്ള ക്യാംപെയിനും തുടരുന്നുണ്ട്. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി കൂടുതല്‍ ജനങ്ങള്‍ എത്തുന്ന മേഖലകളിലാണ് ബോധവല്‍കരണം പുരോഗമിക്കുന്നത്.
ചൂടുകാലത്തുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന അധികൃതര്‍ മുന്‍ കരുതല്‍ നടപടിയെക്കുറിച്ചും അവയെ പ്രതിരോധിക്കുന്നതെങ്ങനെ എന്നും വിശദീകരിക്കുന്നു. വിവിധ ഭാഷകളിലുള്ള ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.