Currency

അബൂദബി റോഡുകളില്‍ വേഗപരിധി മാറുന്നു

സ്വന്തം ലേഖകന്‍Sunday, August 12, 2018 11:19 am

അബൂദബി: അബൂദബിയിലെ റോഡുകളില്‍ ഇന്ന് മുതല്‍ വേഗപരിധി മാറുന്നു. ഇനി മുതല്‍ റോഡിരികില്‍ രേഖപ്പെടുത്തിയിരിക്കുന്ന വേഗപരിധിയില്‍ ഇളവുണ്ടാവില്ല. നേരത്തേ റോഡരികില്‍ രേഖപ്പെടുത്തിയ വേഗപരിധിയും വിട്ട് മണിക്കൂറില്‍ 20 കീലോമീറ്റര്‍ വരെ വേഗതയില്‍ പിഴയില്ലാതെ വാഹനമോടിക്കാമായിരുന്നു. എന്നാല്‍, ഇനി മുതല്‍ രേഖപ്പെടുത്തിയ വേഗപരിധി കടക്കുന്ന അതേ മാത്രയില്‍ റോഡിലെ റഡാര്‍ കാമറകള്‍ അമിതവേഗത്തിന് വാഹന ഉടമയെ പിടികൂടി പിഴ നല്‍കും.

ഇതനുസരിച്ച് അബൂദബി റോഡുകളിലെ മുഴുവന്‍ വേഗപരിധി ബോര്‍ഡുകളിലും മാറ്റമുണ്ടാകുന്നതാണ്. അതേസമയം, വേഗപരിധിയിലെ ഇളവ് ഒഴിവാക്കുന്ന പശ്ചാത്തലത്തില്‍ അമിതവേഗത്തിനുള്ള പിഴ ശിക്ഷ പകുതിയായി കുറക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x