
ന്യൂയോർക്ക്: ഇത്തവണത്തെ ഗ്രേറ്റ് ഇമ്മിഗ്രന്റ്സ് പുരസ്കാര ജേതാക്കളിൽ രണ്ട് ഇന്ത്യൻ വംശജരും. അഡോബ് ചീഫ് ഷന്തനു നാരായണ്‍, മുൻ യുഎസ് സർജിയൻ ജനറൽ വിവേക് മൂർത്തി എന്നിവരാണ് ഗ്രേറ്റ് ഇമ്മിഗ്രന്റ്സ് പുരസ്കാരത്തിന് അർഹരായ 38 പേരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജർ. അമേരിക്കൻ സ്വാതന്ത്ര്യ ദിനമായ ജുലൈ നാലിനാണ് പുരസ്കാര സമർപ്പണം.
39കാരനായ വിവേക് മൂർത്തി 2014ൽ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് യുഎസ് സർജിയൻ ജനറലായി നിയമിച്ചത്. പ്രസ്തുത പദവിലെത്തുന്ന ആദ്യം ഇന്ത്യൻ വംശജനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമയൈരുന്നു അദ്ദേഹം. ഡൊണാൾഡ് ട്രംപ് ഭരണത്തിലെത്തിയപ്പോൾ വിവേക് മൂർത്തിയെ പദവിയിൽ നിന്നും നീക്കുകയായിരുന്നു.
അമ്പത്തിയഞ്ചുകാരനായ ഷന്തനു നാരായണ്‍ ഹൈദരാബാദിലാണ് ജനിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹത്തെ കാണാൻ അനുമതി ലഭിച്ച വിവിധ കമ്പനികളുടെ സിഇഒമാരുടെ കൂട്ടത്തിൽ ഷന്തനു നാരായണും ഉൾപ്പെട്ടിരുന്നു. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ അംഗവുമാണ് അദ്ദേഹം.
മറ്റു രാജ്യങ്ങളിൽ നിന്നും യുഎസിലേക്ക് കുടിയേറിയവരിൽ അമേരിക്കൻ ജനതയുടെ ഉന്നമനത്തിനും ക്ഷേമത്തിനും ഇടയാക്കിയ പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് നൽകിവരുന്ന പുരസ്കാരമാണ് ഗ്രേറ്റ് ഇമ്മിഗ്രന്റ്സ് പുരസ്കാരം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.