ലണ്ടൻ: സൺഡേ മിറർ പത്രത്തിന്റെ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുങ്ങിയതിനെ തുടർന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസ് പാർലമെന്ററി സമിതികളിൽ നിന്ന് രാജിവെച്ചു. തന്റെ ഫ്ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ട് രണ്ട് പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് കീത്ത് വാസ് പണം നല്‍കിയെന്ന വാർത്തയെ തുടർന്നാണ~ രാജി. 1987 മുതല്‍ ലെയ്സെസ്റ്ററില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപിയാണ് അദ്ദേഹം.
കഴിഞ്ഞ മാസമായിരുന്നു രാജിയ്ക്ക് ആസ്പദമായ സംഭവം. രണ്ട് പുരുഷന്മാർക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പണം നല്‍കിയെന്നും മയക്കുമരുന്ന് വാഗ്ദാനം ചെയ്തെന്നുമാണ് കീത്തിനെതിരായ കേസ്. ഇതിന്റെ ദൃശ്യങ്ങളും കീത്ത് ലൈംഗികതൊഴിലാളികൾക്ക് അയച്ച മേസേജുകളും നേരത്തെ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
രാജിക്കാര്യം ചൊവ്വാഴ്ച ഔദ്യോഗികമായി അറിയിക്കുമെന്ന് പറഞ്ഞ കീത്ത് തന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായും പറഞ്ഞു. 56കാരനായ കീത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. കീത്തിന്റെ മാതാപിതാക്കള്‍ ഗോവന്‍ സ്വദേശികളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.