Currency

ജനനിയുടെ ‘രാധാമാധവം’ പകല്‍ വീട് നാടിന് സമര്‍പ്പിച്ചു

Monday, February 12, 2018 11:03 am

ജനനി ചാരിറ്റബിള്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ‘രാധാമാധവം പകല്‍ വീട്” നാടിന് സമര്‍പ്പിച്ചു. ആലപ്പുഴ ഓണാട്ടുകരയിലെ വയോധികർക്ക് സ്‌നേഹ പരിചരണം നല്‍കുന്നതിനായാണ് പകല്‍ വീട് ഒരുക്കിയിരിക്കുന്നത്. ജനനിയുടെ മൂന്നാം പ്രവർത്തന വര്ഷാരംഭത്തിനോടനുബന്ധിച്ചു തുടക്കം കുറിച്ച പകൽ വീടിന്റെ ഉദ്‌ഘാടനം അംബാശ്രമം മഠാധിപതി ഹരിഹര ചൈതന്യയാണ് നിർവഹിച്ചത്.ആര്‍എസ്എസ് ജില്ലാ സഹ സംഘചാലക് എന്‍ സുരേഷ് കുമാര്‍, രക്ഷാധികരി മനോജ് മാവേലിക്കര- കുവൈറ്റ്, ജനനി പ്രസിഡന്റ്എം പ്രഗത്ഭന്‍, ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മന്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ശ്രീജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് ഉണ്ണിച്ചേത്ത്, ശ്രീദേവീ വിലാസം ഹിന്ദുമത കൺവൻഷൻ സെക്രട്ടറി ആർ രാജേഷ്, ജനനി പ്രോഗ്രാം കോഡിനേറ്റർ രാജഗോപാൽ എന്നിവര്‍ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x