Currency

ബഹ്റൈനിൽ നിന്നുള്ള യാത്രക്കാർക്ക് തകർപ്പൻ ഓഫറുകളുമായി ജെറ്റ് എയർവേയ്സ്

Wednesday, October 12, 2016 7:04 am

'സൂപ്പർ ഒക്ടോബർ ഓഫറ്' പ്രകാരം ഇന്ത്യയ്ക്ക് പുറമെ ആസിയാൻ, സാർക് രാജ്യങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റുകളിൽ വലിയ ഇളവുകൾ തന്നെ കമ്പനി നൽകുന്നുണ്ട്. കൊളോംബോ, കാഡ്മണ്ഡു, ധാക്ക, ബാങ്കോക്ക്, സിംഗപ്പൂർ, ഹോംകോങ് എന്നിവയെല്ലാം ഇതിൽപ്പെടും.

മനാമ: ബഹ്റൈനിൽ നിന്നും ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനയാത്രികർക്ക് തകർപ്പൻ ഓഫറുകളുമായി ജെറ്റ് എയർവേയ്സ്. ‘സൂപ്പർ ഒക്ടോബർ ഓഫറ്’ പ്രകാരം ഇന്ത്യയ്ക്ക് പുറമെ ആസിയാൻ, സാർക് രാജ്യങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റുകളിൽ വലിയ ഇളവുകൾ തന്നെ കമ്പനി നൽകുന്നുണ്ട്. കൊളോംബോ, കാഡ്മണ്ഡു, ധാക്ക, ബാങ്കോക്ക്, സിംഗപ്പൂർ, ഹോംകോങ് എന്നിവയെല്ലാം ഇതിൽപ്പെടും.

ഓഫർ പ്രകാരം കമ്പനിയുടെ ഔദ്യോഗിക സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വൺവേ ടിക്കറ്റിന് ഏഴ് യുഎസ് ഡോളറും ടൂവേ ടിക്കറ്റിന് പതിനാല് യുഎസ് ഡോളറും ഇളവ് ലഭിക്കും. ഒക്റ്റോബർ 11 മുതൽ 14 വരെ ബുക്കിംഗ് നടത്തുന്നവർക്കാണ് ഈ ഓഫർ ലഭ്യമാകുക. ഒക്റ്റോബർ 11 മുതൽ ഡിസംബർ 8 വരെയുള്ള യാത്രകൾക്ക് ഈ സ്കീം പ്രകാരം ടിക്കറ്റ് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x