Currency

തൊഴില്‍ ഇന്റര്‍വ്യൂവിന് പോകുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

സ്വന്തം ലേഖകൻSunday, November 13, 2016 5:29 pm

വിദ്യാഭ്യാസ യോഗ്യതയോ തൊഴിൽ പരിചയമോ മാത്രമല്ല മറിച്ച് തൊഴിൽ അഭിമുഖത്തിലെ നമ്മുടെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും മിക്ക തൊഴിൽ ദാതാക്കളും ജോലി നൽകുക. അതിനാൽ തൊഴിൽ ഇന്റർവ്യൂ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.

വിദ്യാഭ്യാസ യോഗ്യതയോ തൊഴിൽ പരിചയമോ മാത്രമല്ല മറിച്ച് തൊഴിൽ അഭിമുഖത്തിലെ നമ്മുടെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും മിക്ക തൊഴിൽ ദാതാക്കളും ജോലി നൽകുക. അതിനാൽ തന്നെ തൊഴിലന്വേഷകരെ സംബന്ധിച്ച് ഇക്കാര്യത്തിൽ അൽപ്പം മുന്നൊരിക്കം നടത്തുന്നത് നല്ലതാണ് എന്ന് മാത്രമല്ല തൊഴിൽ ഇന്റർവ്യൂ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  • ഇൻറർവ്യൂവിന് ഒരിക്കലും വൈകി ചെല്ലരുത്. കഴിവതും 15-20 മിനിട്ട് മുന്പ് എത്തുക.
  • ഇന്റർവ്യൂ നടക്കുന്ന ഓഫീസിലെ റിസപ്ഷനിസ്റ്റിനോടു പോലും മാന്യമായി പെരുമാറുക.   
  • ഇൻറർവ്യു ഹോളിൽ കയറിയ ശേഷം, ഇരിക്കാൻ പറഞ്ഞതിന് ശേഷം മാത്രം ഇരിക്കുന്നതാണ് നല്ലത്.   
  • ഇൻറർവ്യൂ പാനൽ ചോദിക്കുന്ന ഒരു കാര്യം ഇഷ്ടമായില്ലെന്ന് വരാം, പക്ഷേ അതേകുറിച്ച് തർക്കിക്കുന്നത് നല്ലതല്ല.
  • യാതൊരു കാരണവശാലും മുമ്പ് ജോലി ചെയ്ത സ്ഥലത്തെക്കുറിച്ചോ മേലുദ്യോഗസ്ഥരെക്കുറിച്ചോ മോശമായി ഒന്നും പറയരുത്.
  • മുമ്പ് ജോലി ചെയ്ത സ്ഥലത്തെ പ്രൊഫഷണൽ രഹസ്യങ്ങൾ ഒന്നും ഒരിക്കലും വെളിപ്പെടുത്തുകയും ചെയ്യരുത്   
  • ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ പ്രതികരണം സത്യസന്ധമായിരിക്കണം   
  • ഏതെങ്കിലും സാഹചര്യങ്ങൾ കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്  Situation, Task, Action, Result ഈ രീതിയിൽ മറുപടി നൽകാൻ ശീലിക്കുക       
  • ഇൻറർവ്യൂപാനൽ തിരിച്ച് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകുമ്പോൾ അവസരം ഉപയോഗിക്കണം. അതിനായി തയ്യാറെടുപ്പുകൾ നടത്തിവെക്കണം       
  • ഉത്തരം അറിയാത്ത ഒരു സാഹചര്യം വന്നാൽ അത് തന്ത്രപരമായി കൈകാര്യം ചെയ്യാൻ ശീലിക്കാം. ആദ്യം ചോദ്യം ആവർത്തിക്കാൻ അഭ്യർത്ഥിക്കാം. എന്നിട്ടും ഉത്തരം കിട്ടുന്നില്ലെങ്കിൽ, “എനിക്ക് ഉത്തരമറിയില്ല, എങ്കിലും കഴിയുന്ന രീതിയിൽ പറയാൻ ശ്രമിക്കട്ടേ?”  എന്നു ചോദിച്ച് അനുമതി വാങ്ങിയ ശേഷം മറുപടി നൽകുക.     
  • ഇൻറർവ്യൂ കഴിഞ്ഞാൽ അവസരത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇമെയിൽ അയക്കുന്നത് നല്ലതാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x