എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സ് പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ നീറ്റ് കന്നഡ ഭാഷയില്‍ എഴുതാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. കര്‍ണാടകത്തില്‍ 50 മെഡിക്കല്‍ കോളേജുകളും 7,000 സീറ്റുകളുമുണ്ട്. കര്‍ണാടകത്തിലെ 53 ശതമാനം വിദ്യാര്‍ഥികളും കന്നഡ മീഡിയത്തില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്നവരാണ്.
ബംഗളൂരു: എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സ് പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ നീറ്റ് കന്നഡ ഭാഷയില്‍ എഴുതാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. കര്‍ണാടകത്തില്‍ 50 മെഡിക്കല്‍ കോളേജുകളും 7,000 സീറ്റുകളുമുണ്ട്. കര്‍ണാടകത്തിലെ 53 ശതമാനം വിദ്യാര്‍ഥികളും കന്നഡ മീഡിയത്തില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്നവരാണ്. കന്നഡ ഭാഷയെയും കര്‍ണാടകത്തെയും കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചതിനുപിന്നാലെ വിവിധ കന്നഡ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, നീറ്റ് പരീക്ഷകള്‍ ഏതൊക്കെ ഭാഷയില്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ നവംബറില്‍ സംസ്ഥാനങ്ങളോട് ആരാഞ്ഞിരുന്നു. ഇത് ഇംഗ്ലീഷില്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാരിനുകീഴിലുള്ള മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് വ്യക്തമായി മറുപടി എഴുതി നല്കുകയായിരുന്നെവെന്ന് കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത്കുമാര്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം മെഡിക്കല്‍ കോളേജുകളുള്ള കര്‍ണാടകയിലെ ഏഴുകോടി കന്നഡിഗര്ക്കെതിരെയുള്ള അനീതിയാണ് കേന്ദ്രനിലപാടെന്ന് കന്നഡവികസന അതോറിറ്റി പ്രതികരിച്ചു.
ശ്രേഷ്ഠഭാഷയായി അംഗീകരിച്ച കന്നഡ കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണെന്ന് കന്നഡ ഭാഷ ആചരണ്സമിതി ആരോപിച്ചു. എട്ടു ഭാഷകള്‍ നീറ്റ് പരീക്ഷയ്ക്കായി തിരഞ്ഞെടുത്തപ്പോള്‍ കന്നഡയെ അവഗണിച്ചത് ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലിഷിനു പുറമേ, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, മറാഠി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇത്തവണ രാജ്യത്തെ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷ നടത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.