സൂപ്പര്‍ എക്സ്പ്രസ് ബസുകളാണ് പ്രഖ്യാപിച്ചത്. കോഴിക്കോട് -4, കോട്ടയം-1, എറണാകുളം-1, തൃശൂര്‍-1, കണ്ണൂര്‍-1, പയ്യന്നൂര്‍-1 എന്നിങ്ങനെയാണ് പ്രത്യേക സര്‍വീസുകള്‍. ബസുകളിലെ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
ബംഗളൂരു: ഈസ്റ്റര്‍-വിഷു അവധിയ്ക്കുള്ള തിരക്ക് കണക്കിലെടുത്ത് കേരള ആര്‍.ടി.സി. പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ചു. യാത്രത്തിരക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഏപ്രില്‍ 12-ന് ഒമ്പത് ബസുകളാണ് പ്രഖ്യാപിച്ചത്. നാട്ടിലേക്ക് തിരിക്കാന്‍ കാത്തിരിക്കുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം.
സൂപ്പര്‍ എക്സ്പ്രസ് ബസുകളാണ് പ്രഖ്യാപിച്ചത്. കോഴിക്കോട് -4, കോട്ടയം-1, എറണാകുളം-1, തൃശൂര്‍-1, കണ്ണൂര്‍-1, പയ്യന്നൂര്‍-1 എന്നിങ്ങനെയാണ് പ്രത്യേക സര്‍വീസുകള്‍. ബസുകളിലെ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചില സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് തീര്‍ന്നു.
മധ്യവേനലവധിയോടനുബന്ധിച്ച് ഏപ്രില്‍ ഒന്നുമുതല്‍ മധ്യവേനലവധി തീരുന്നതു വരെ കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളും കര്‍ണാടകം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.