Currency

ഈസ്റ്റർ-വിഷു അവധിക്ക് കേരളത്തിലേക്ക് 19 സ്പെഷൽ ബസുകളുമായി കർണാടക ആർടിസി

സ്വന്തം ലേഖകൻSunday, March 26, 2017 7:16 pm

ഈസ്റ്റർ വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന മലയാളികളെ ഉദ്ദേശിച്ച് കർണാടക ആർടിസി 19 സ്പെഷൽ ബസുകൾ കേരളത്തിലേക്ക് പ്രഖ്യാപിച്ചു

ബെംഗളുരു: ഈസ്റ്റർ വിഷു അവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന മലയാളികളെ ഉദ്ദേശിച്ച് കർണാടക ആർടിസി 19 സ്പെഷൽ ബസുകൾ കേരളത്തിലേക്ക് പ്രഖ്യാപിച്ചു. തിരക്ക് കൂടുതലുള്ള ഏപ്രിൽ 12, 13 തീയതികളിലാണ് സ്പെഷൽ സർവീസുകൾ നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.

കോട്ടയത്തേക്ക് മൂന്ന് വോൾവോ ബസുകളും ഒരു എസി സ്ലീപ്പറും എറണാകുളത്തേയ്ക്കും തൃശൂരിലേയ്ക്കും നാലു വോൾവോ, പാലക്കാട്ടേക്ക് മൂന്നു വോൾവോ, കോഴിക്കോട്ടേയ്ക്ക് രണ്ട് വോൾവോ, കണ്ണൂരിലേക്ക് ഒരു വോൾവോയും ഒരു നോണ്‍ എസിയും ആണ് സർവീസുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ബുക്കിംഗ് ആരംഭിച്ച് കുറച്ചു സമയത്തിനകം മിക്ക ബസുകളിലെയും ടിക്കറ്റുകൾ വിറ്റുതീർന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്നും കർണാടക ആർടിസി അധികൃതർ അറിയിച്ചു.

കേരള ആർടിസി സ്പെഷൽ ബസുകളുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും തീരുമാനമൊന്നും ആയിട്ടില്ല. തിരക്ക് മുതലെടുത്ത് സ്വകാര്യബസുകൾ അമിതചാർജ് ഈടാക്കുന്ന സാഹചര്യത്തിൽ കർണാടക ആർടിസി തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x