Currency

ബാഹുബലി സ്‌റ്റൈലില്‍ ആനപ്പുറത്ത് കയറാന്‍ ശ്രമിച്ചു; യുവാവിനെ ആന തൂക്കിയെറിഞ്ഞു, വീഡിയോ

സ്വന്തം ലേഖകന്‍Tuesday, November 14, 2017 1:30 pm
Play

 

തൊടുപുഴ: തൊടുപുഴയില്‍ യുവാവ് ‘ബാഹുബലിയെപ്പോലെ’ ആനപ്പുറത്ത് കയറാന്‍ നോക്കി. ആനയെടുത്ത് ദൂരെയെറിഞ്ഞു. കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന നിലയില്‍. മദ്യലഹരിയില്‍ ബാഹുബലിയെ അനുകരിച്ച് ആനയുടെ തുമ്പിക്കൈ വഴി ആനയുടെ മുകളില്‍ കയറാന്‍ ശ്രമിച്ചതായിരുന്നു. ആനയുടെ തുമ്പിക്കയ്യില്‍ ചവിട്ടി മസ്തകത്തിലേക്ക് കയറുന്ന ബാഹുബലി സിനിമയിലെ പ്രഭാസിന്റെ രംഗം അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന യുവാവിനെ കുത്തിയെറിഞ്ഞത്.

തെറിച്ചുവീണ യുവാവിന്റെ കഴുത്ത് ഒടിഞ്ഞു. പെരിങ്ങാശ്ശേരി സ്വദേശിയായ യുവാവ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫേസ്ബുക്കില്‍ ലൈവ് വീഡിയോ സെറ്റ് ചെയ്ത ശേഷം സുഹൃത്തിന്റെ കയ്യില്‍ ഫോണ്‍ ഏല്‍പ്പിച്ചിട്ടായിരുന്നു യുവാവിന്റെ അതിസാഹസം. മദ്യപിച്ചിട്ടുണ്ടെന്നും ആന ആക്രമിക്കുമെന്നുമൊക്കെ സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞിട്ടും യുവാവ് പിന്‍മാറിയില്ല.

പഴവും പനമ്പട്ടയും നല്‍കിയ ശേഷം ആനയുടെ തുമ്പിക്കയ്യില്‍ ചുംബിച്ചപ്പോഴായിരുന്നു ആന അനിഷ്ടം പ്രകടിപ്പിച്ചത്. തുമ്പിക്കയ്യും കൊമ്പും ഉപയോഗിച്ച് ആന മുന്നോട്ട് ആഞ്ഞുതള്ളിയതോടെ യുവാവ് അകലേക്ക് തെറിച്ച് തല കുത്തി വീഴുകയായിരുന്നു. ആനയുടെ പാപ്പാന്‍ ഇല്ലാതിരുന്ന തക്കം നോക്കിയാണ് യുവാവ് ആനയുടെ അടുത്ത് ബാഹുബലി രംഗവുമായെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x