
കുവൈത്ത് സിറ്റി: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കുവൈത്ത് താല്‍ക്കാലികമായി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. ഓഗസ്റ്റ് ഒന്നിന് വാണിജ്യ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി.
ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്ഥാന്, ഇറാന്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനവിലക്ക്. എന്നാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിന് ആ രാജ്യങ്ങളിലെ പൗരത്വവുമായി യാതൊരു ബന്ധവുമില്ലെന്നും മറിച്ച് ഈ ഏഴ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചിട്ട് കുവൈത്തിലേക്ക് എത്തുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.
പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താത്ത മറ്റേതെങ്കിലും ഒരു രാജ്യത്ത് 14 ദിവസം താമസിച്ചിട്ട് കോവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ കുവൈത്തിലേക്ക് പ്രവേശിക്കാമെന്നും അധികൃതര്‍ വിശദീകരിച്ചു
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.