Currency

വിദേശഭാഷ പഠിക്കാം, ബുദ്ധിശക്തിയും മാനസികോല്ലാസവും കൂട്ടാം…!

സ്വന്തം ലേഖകൻThursday, September 8, 2016 10:21 am

റഷ്യയിലെ ഹയര്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലെ ഗവേഷകരും ഫിന്‍ലാന്‍ഡിലെ ഹെല്‍സിന്‍ക്കി യൂണിവേഴ്സിറ്റിയിലെ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണു ഈ കണ്ടെത്തൽ.

വിദേശ ഭാഷകൾ പഠിക്കുന്നത് ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് പുതിയ പഠനഫലം. റഷ്യയിലെ ഹയര്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലെ ഗവേഷകരും ഫിന്‍ലാന്‍ഡിലെ ഹെല്‍സിന്‍ക്കി യൂണിവേഴ്സിറ്റിയിലെ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണു ഈ കണ്ടെത്തൽ. 24 വയസിലുള്ള പത്ത് ആണ്‍കുട്ടികളെയും പന്ത്രണ്ട് പെണ്‍കുട്ടികളെയുമാണ് ഇവര്‍ പഠനത്തിന് അവര്‍ വിധേയരാക്കിയത്. 

ബ്രെയിനിലെ ഇലക്‌ട്രിക് ആക്റ്റിവിറ്റി മെഷര്‍ ചെയ്യാനുള്ള എക്സിപിരിമെന്‍റ് നടത്തിയതിൽ നിന്നും മാതൃഭാഷയെക്കാള്‍ കൂടുതല്‍ പ്രാധാന്യമായി അന്യഭാഷകള്‍ പഠിക്കാന്‍ സമയവും ശ്രദ്ധയും എടുക്കേണ്ടി വരുന്നത് കൊണ്ട് മാനസികോല്ലാസവും വിവരങ്ങളെ ഗ്രഹിക്കാനുള്ള കഴിവും വർദ്ധിക്കുന്നതായാണു കണ്ടെത്തിയത്.

ചില ആളുകള്‍ പല ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്ദര്‍ ആയിരിക്കും, ഇതിന് കാരണം ഇവരുടെ നാഡീകോശത്തിന് തലച്ചോറില്‍ വളരെ പെട്ടെന്ന് വിവരങ്ങളെ സംഭരിക്കാന്‍ സാധിക്കുന്നതിനാലാണെന്ന് ഗവേഷകനായ യൂറി സ്റ്റിറോവ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x