Currency

അമിതമായ പകലുറക്കം പ്രമേഹത്തിന് കാരണമാകുമെന്ന് ഗവേഷകർ

സ്വന്തം ലേഖകൻFriday, September 16, 2016 6:07 pm

പകലുറക്കം അമിതമായാൽ പ്രമേഹം വരാനുള്ള സാധ്യത വർദ്ധിക്കുമെന്ന് ഗവേഷകർ. ടോക്കിയോ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ മൂന്ന് ലക്ഷം ആളൂകളിൽ നടത്തിയ 21 പഠനങ്ങളെ അവലംബിച്ചാണു ഈ നിഗമനം.

പകലുറക്കം അമിതമായാൽ പ്രമേഹം വരാനുള്ള സാധ്യത വർദ്ധിക്കുമെന്ന് ഗവേഷകർ. ടോക്കിയോ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ മൂന്ന് ലക്ഷം ആളൂകളിൽ നടത്തിയ 21 പഠനങ്ങളെ അവലംബിച്ചാണു ഈ നിഗമനം.

40മിനിറ്റില്‍ താഴെയുള്ള ഉറക്കം ദോഷം ചെയ്യില്ലെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. സമയംകൂടുന്തോറും രോഗസാധ്യതകൂടും. ഒരുമണിക്കൂറിലേറെ ഉറങ്ങുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്‌ രോഗസാധ്യത 45ശതമാനം അധികമാണ്.

പ്രമേഹത്തിനു പുറമേ, പക്ഷാ ഘാതം, ഹൃദ്രോഗം, ദഹനത്തകരാര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടും. ഇതേസമയം അരമണിക്കൂറില്‍ താഴെയുള്ള ഉച്ചമയക്കം ശരീരത്തിനു കൂടുതല്‍ ഉണര്‍വേകുമെന്നും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x