Currency

കൂട്ടുകാരിയോട് പിണങ്ങി; ആണ്‍സിംഹം ദേഷ്യം തീര്‍ത്തത് കാറിനോട്; ദൃശ്യങ്ങള്‍ വൈറലാകുന്നു, വീഡിയോ

സ്വന്തം ലേഖകന്‍Thursday, November 16, 2017 3:22 pm
Play

 

സുഹൃത്ത് അടുത്തുവന്നിട്ടും കണ്ടഭാവം നടിക്കാതിരുന്നാല്‍ ആര്‍ക്കായാലും ദേഷ്യം വരും. ഒന്ന് പിണങ്ങുകകൂടി ചെയ്താല്‍ പിന്നെ പറയുകയും വേണ്ട. ഇവിടെയും അതാണ് സംഭവിച്ചത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൂട്ടുകാരി തന്നെ അടുപ്പിക്കാത്തതിന്റെ പേരില്‍ ദേഷ്യം പിടിച്ചിരിക്കുകയാണ് ആണ്‍സിംഹം. പിന്നീട് ദേഷ്യം സഹിക്കവയ്യാതെ കലിപ്പ് കാറിനോട് തീര്‍ക്കുകയാണ് ഈ ആണ്‍സിംഹം.

പാര്‍ക്കില്‍ ആണ്‍സിംഹവും പെണ്‍ സിംഹവും അടുത്തിടപഴകി ഇരിക്കുന്നതിനിടെയാണ് സന്ദര്‍ശകര്‍ കാറില്‍ അവയുടെ സമീപമെത്തിയത്. കാറുകളും ശബ്ദവും ആയതോടെ പെണ്‍ സിംഹം ആണ്‍ സിംഹത്തെ പരിസരത്തു പോലും അടുപ്പിച്ചില്ല. അതോടെ കലിപ്പ് കേറിയ ആണ്‍സിംഹം ആ ദേഷ്യം കാറിനോട് തീര്‍ക്കുകയായിരുന്നു. ആദ്യം പുറം തിരിഞ്ഞു നിന്ന സിംഹം കാറിനു മുന്നിലെ ചരല്‍ മണ്ണിലും മറ്റും ദേഷ്യം കാണിച്ചു.

എന്നിട്ടും ദേഷ്യം അടങ്ങാതായതോടെ കാറിന്റെ ചില്ലിനു നേരെ ഉയര്‍ന്ന് ആഞ്ഞടിക്കുകയായിരുന്നു. ഈ സമയം കാറിനുള്ളില്‍ യാത്രികര്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് കാറിന്റെ ചില്ലുടയാത്തതിനാല്‍ യാത്രികര്‍ രക്ഷപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x