Currency

കനത്ത മഴയില്‍ അല്ലീതില്‍ അഞ്ചുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി

സ്വന്തം ലേഖകന്‍Sunday, April 30, 2017 11:23 am

ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ഇവരെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. സിവില്‍ ഡിഫന്‍സ് ഇവരെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അല്ലീതിന് കിഴക്ക് റൗദ താഴ്വരയില്‍ വെച്ചാണ് ഇവരെ കാണാതായത്.

മക്ക: മക്ക- അല്ലീത് മേഖലകളില്‍ കനത്ത മഴ. അല്ലീതില്‍ മഴവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ഇവരെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. സിവില്‍ ഡിഫന്‍സ് ഇവരെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അല്ലീതിന് കിഴക്ക് റൗദ താഴ്വരയില്‍ വെച്ചാണ് ഇവരെ കാണാതായത്.

ഇവിടെ നിന്നും മൂന്ന് കാറുകള്‍ മഴവെള്ളപ്പാച്ചിലില്‍പ്പെട്ട് ഒഴുകി പോയിരുന്നു. ഇതില്‍ രണ്ടു കാറുകളിലായി അഞ്ച് പേരുണ്ടെന്നാണെന്ന് പ്രാഥമികവിവരം. ഇവര്‍ക്കായാണ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുള്ളത്. അതേസമയം ഒരു കാര്‍ കണ്ടെടുത്തു. ഇതിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണ്. മറ്റ് രണ്ട് കാറുകള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. മക്ക മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശനിയാഴ്ച പുലര്‍ച്ചെ മക്കയുടെ വിവിധ ഭാഗങ്ങളില്‍ സമാന്യം നല്ല മഴയുണ്ടായതിനെ തുടര്‍ന്ന് താഴ്ന്ന സ്ഥലങ്ങളിലെ പല റോഡുകളിലും വെള്ളം കയറി. ജിദ്ദ വിമാനത്താവളത്തിലും ശനിയാഴ്ച പുലര്‍ച്ചെ മഴ ലഭിച്ചു. മക്ക, നജ്‌റാന്‍, ജീസാന്‍, അസീര്‍, അല്‍ബാഹ എന്നിവിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ആവശ്യമായ മുന്‍കരുതെലടുക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x