
ഇംഗ്ലീഷ് വാക്കുകളുടെ മലയാള അർത്ഥം അറിയുന്നതിന് ബുദ്ധിമുട്ടുന്ന മലയാളികൾ വർധിച്ചുവരികയാണ്. കേരളത്തിൽ താമസിക്കുന്നവർക്കുപോലും ശരിയായ മലയാള വാക്കുകൾ കിട്ടാത്തതിനാൽ ഇംഗ്ലീഷ് വാക്കുകൾ മലയാളത്തോടൊപ്പം ഉപയോഗിക്കുകയാണ് പതിവ്. ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനം വളരെ വലുതായതാണ് ഇതിനു പ്രധാന കാരണം.
ഇംഗ്ലീഷ് വാക്കുകളുടെ ശരിയായ മലയാള വാക്കുകൾ ലഭിക്കുന്നതിന് ഇന്ന് ധാരാളം ഓൺലൈൻ ഡിക്ഷനറികൾ ലഭ്യമാണ്. www.olam.in, www.dictionary.tamilcube.com, www.mashithantu.com എന്നീ ഓൺലൈൻ സൈറ്റുകളിൽ മിക്കവാറും എല്ലാ ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം അർത്ഥം ലഭ്യമാണ്. കൂടാതെ മലയാളം- മലയാളം ഡിക്ഷനറിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ കാലങ്ങളിൽ മലയാളത്തിൽ ഉപയോഗിച്ചിരുന്നതും എന്നാൽ ഇപ്പോൾ അത്ര പ്രചാരത്തിലില്ലാത്തതുമായ മലയാളം പദപ്രയോഗങ്ങളുടെ അർത്ഥവിശദീകരണവും www.olam.inൽ ലഭ്യമാണ്.
മക്കൾക്ക് മലയാള വാക്കുകളുടെ അർഥങ്ങൾ പറഞ്ഞുനല്കുന്നതിനും ഇംഗ്ലീഷ് വാക്കുകൾക്കു ശരിയായ മലയാള വാക്കുകൾ കണ്ടെത്തുന്നതിനും ഇത്തരം ഓൺലൈൻ സൈറ്റുകൾ വളരെ ഉപകാരപ്രദമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.