Currency

മലയാള ഭാഷ; ബ്രിസ്‌ബെനില്‍ പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Monday, February 27, 2017 2:21 pm

വിദേശത്ത് ജനിച്ചുവളര്‍ന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയാണ് ക്ലാസുകള്‍ നടത്തുന്നത്. പുതുതായി ആരംഭിക്കുന്ന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്മ്യൂണിറ്റിയാണ്.

ബ്രിസ്‌ബെന്‍: മലയാള ഭാഷാ പരിശീലന ക്ലാസുകള്‍ ബ്രിസ്‌ബെനില്‍ ആരംഭിക്കുന്നു. വിദേശത്ത് ജനിച്ചുവളര്‍ന്ന കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയാണ് ക്ലാസുകള്‍ നടത്തുന്നത്. പുതുതായി ആരംഭിക്കുന്ന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് സെന്റ് അല്‍ഫോന്‍സാ കാത്തലിക് കമ്മ്യൂണിറ്റിയാണ്.

ഫെബ്രുവരി 26ന് നോര്‍ത്ത്‌ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വെച്ച് ബ്രിസ്‌ബെന്‍ സിറ്റി കൗണ്‍സില്‍ നോര്‍ത്ത്‌ഗേറ്റ് കൗണ്‍സിലര്‍ ആദംഅലന്‍ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x