Currency

എല്ലും തോലുമായി കാട്ടിലെ രാജാവ്; കരളലിയിക്കുന്ന കാഴ്ച, വീഡിയോ

സ്വന്തം ലേഖകന്‍Wednesday, December 6, 2017 12:48 pm
Play

കാട്ടിലെ രാജാവാണ് സിംഹം. എപ്പോഴും വിശിഷ്ടമായാണ് അവര്‍ ജീവിക്കുക. തനിക്ക് വിശക്കുമ്പോള്‍ ആരെന്നോ എന്തൊന്നോ നോക്കാതെ മറ്റു മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കും. എന്നാല്‍ ആ രാജാവിന് ഒന്നും കഴിക്കാന്‍ കിട്ടാത്ത അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ. വളരെ ദയനീയമാണ്. എല്ലും തോലുമായി ജീവന്‍ അവശേഷിക്കുന്ന ഒരു സിംഹത്തിന്റെ കരളലിയിക്കും കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്ത ആകുന്നത്. ബംഗ്ലാദേശിലെ ധാക്കയിലുള്ള കോമില്ല മൃഗശാലയില്‍ നിന്നുള്ളതാണ് ഈ വാര്‍ത്ത. 16 വയസ് പ്രായമുള്ള ജുബോരാജ് എന്ന സിംഹമാണ് ഇവിടെ ദുരിതം അനുഭവിക്കുന്നത്.

സിംഹത്തിന്റെ അവസ്ഥ കണ്ട് സന്ദര്‍ശകര്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. ഇത്രയും മോശമായ ആരോഗ്യത്തിനു കാരണം പ്രായം മാത്രമല്ലെന്ന് ആര്‍ക്കും വ്യക്തമാണ്. ശരീരത്തിലെ എല്ലു മുഴുവന്‍ പുറമെ നിന്ന് കാണുന്ന വിധത്തില്‍ മെലിഞ്ഞുണങ്ങിയാണ് സിംഹത്തിന്റെ കിടപ്പ്. അതേസമയം ഭക്ഷണം കിട്ടാത്തതാണ് സിംഹത്തിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്നതെന്ന് മൃഗ സംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x