കടലില്‍ നീന്തുകയായിരുന്ന യുവാവിന്റെ അധികം അകലെയല്ലാതെ തിമിംഗലങ്ങള്‍ പ്രത്യക്ഷപ്പെട്ടു. യുവാവിനൊപ്പം ഈ സമയം നിരവധിയാളുകള്‍ കടലില്‍ കുളിക്കുന്നുണ്ടായിരുന്നു. കാഴ്ചകണ്ട് പലരും ഭയചകിതരായി. എന്നാല്‍ ഇവരില്‍ നിന്നും വ്യത്യസ്ഥമായി ഈ യുവാവ് തിമിംഗലങ്ങള്‍ക്കുനേരെ നീന്തി ചെല്ലുകയായിരുന്നു. പലരും അരുതെന്ന് വിളിച്ചുപറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
സാഹസികത കാണിക്കാന്‍ മനുഷ്യര്‍ എപ്പോഴും മുമ്പിലാണ്. ജീവന്‍ പണയം വെച്ചുള്ള സാഹസികതകള്‍ക്കും മടിക്കാറില്ല. അതില്‍ ഏറ്റവും പുതിയ ട്രെന്‍ഡ് സെല്‍ഫി ഫോട്ടോകള്‍ എടുക്കാന്‍ കാട്ടുന്ന സാഹസിക പ്രവര്‍ത്തികളാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഒരു യുവാവിന്റെ സാഹസികത നിറഞ്ഞ പ്രവര്‍ത്തിയാണ്.
കടലില്‍ തിമിംഗലത്തിന് മുകളില്‍ കയറി യാത്ര ചെയ്യുന്ന യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്. യുവാവിന്റെ സാഹസികത കണ്ടാല്‍ ഇതൊരല്‍പ്പം കൂടിപ്പോയില്ലേ എന്ന് ആരും പറയും. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ തീരത്താണ് യുവാവ് തിമിംഗലത്തിന് മുകളില്‍ കയറിയത്.
കടലില്‍ നീന്തുകയായിരുന്ന യുവാവിന്റെ അധികം അകലെയല്ലാതെ തിമിംഗലങ്ങള്‍ പ്രത്യക്ഷപ്പെട്ടു. യുവാവിനൊപ്പം ഈ സമയം നിരവധിയാളുകള്‍ കടലില്‍ കുളിക്കുന്നുണ്ടായിരുന്നു. കാഴ്ചകണ്ട് പലരും ഭയചകിതരായി. എന്നാല്‍ ഇവരില്‍ നിന്നും വ്യത്യസ്ഥമായി ഈ യുവാവ് തിമിംഗലങ്ങള്‍ക്കുനേരെ നീന്തി ചെല്ലുകയായിരുന്നു. പലരും അരുതെന്ന് വിളിച്ചുപറഞ്ഞിട്ടും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
അവിടെയുണ്ടായിരുന്ന നാലു തിമിംഗലങ്ങളും ഇയാളുടെ രണ്ടു വശത്തുമായി ചുറ്റാന്‍ ആരംഭിച്ചു. ഈ സമയത്താണ് തിമിംഗലങ്ങളില്‍ ഒന്നിന്റെ പുറത്ത് ഇയാള്‍ കയറിയത്. തിമിംഗലം ഇയാളുമായി അല്‍പനേരം നീന്തിയശേഷം വെള്ളത്തിലേക്ക് ഊളിയിട്ടതോടെ ഇയാള്‍ വീണ്ടും കടലിലേക്കു ചാടി.
അതേസമയം മറൈന്‍ ലൈഫ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ദക്ഷിണാഫ്രിക്കയില്‍ തിമിംഗലങ്ങളെ ശല്യപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇയാളെ തിരിച്ചറിഞ്ഞാല്‍ നടപടിയെടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.