Currency

ഓസ്ട്രേലിയയില്‍ പുരുഷന്‍മാര്‍ക്ക് സ്ത്രീകളേക്കാള്‍ 20% കൂടുതല്‍ ശമ്പളം

സ്വന്തം ലേഖകന്‍Sunday, February 26, 2017 9:08 am

കണക്കുകള്‍ അനുസരിച്ച് ഓസ്‌ട്രേലിയയില്‍ പുരുഷന്‍മാര്‍ക്ക് സ്ത്രീകളേക്കാള്‍ 20 ശതമാനം അധികം പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഈ അന്തരം സ്ഥിരമായി വളര്‍ച്ച പ്രകടിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

ബ്രിസ്‌ബെയ്ന്‍: ഓസ്ട്രേലിയയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ലഭിക്കുന്ന ശമ്പളത്തിന്റെ അന്തരം വര്‍ധിക്കുന്നെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കണക്കുകള്‍ അനുസരിച്ച് ഓസ്‌ട്രേലിയയില്‍ പുരുഷന്‍മാര്‍ക്ക് സ്ത്രീകളേക്കാള്‍ 20 ശതമാനം അധികം പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഈ അന്തരം സ്ഥിരമായി വളര്‍ച്ച പ്രകടിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ പോലും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്തമായ നിരക്കുകളിലുള്ള പ്രതിഫലമാണ് നല്‍കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഒരു ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണ് ശമ്പള വിടവ്. മിക്ക സീനിയര്‍ ലെവലിലുള്ള തസ്തികകളിലും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും നല്‍കുന്ന ശമ്പളത്തില്‍ ഒരു ശതമാനത്തിലധികം വ്യത്യാസമുണ്ട്.

ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് പുറത്തിറക്കിയ ഔദ്യോഗിക വീക്കിലി ഏര്‍ണിംഗ് ഡാറ്റ അനുസരിച്ച് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ആഴ്ചയില്‍ ലഭിക്കുന്ന ശരാശരി ശമ്പളത്തിലുള്ള വ്യത്യാസം ഏതാണ്ട് 500 ഡോളറാണ്. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ 80 ശതമാനവും സ്ത്രീകളാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2004ല്‍ ഉണ്ടായിരുന്ന ശമ്പള വിടവായ 15 ശതമാനം എന്നത് സ്ഥിരമായി വര്‍ധിച്ച് ഇപ്പോള്‍ 20 ശതമാനമായിരിക്കുന്നുവെന്നാണ് ഓസ്ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x