ലണ്ടന്‍: മൈക്രോസോഫ്റ്റിന്‍റെ വിഡിയോ ചാറ്റിങ് ആപ്ലിക്കേഷനായ സ്കൈപ്പിന്റെ ലണ്ടനിലെ ഓഫീസ് പൂട്ടുന്നു. ഇതുവഴി 400 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ലണ്ടനിലെ ഒാഫീസ് പൂട്ടുമെങ്കിലും റെഡ്മൗണ്ട്, പലോ ആള്‍ട്ടാ, വാന്‍കൂവര്‍ തുടങ്ങി യൂറോപ്യന്‍ നഗരങ്ങളിലുള്ള സ്കൈപിെന്‍റ ഒാഫീസുകള്‍ കമ്പനി നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തെ ആദ്യ വിഡിയോ ചാറ്റിങ് ആപ്പുകളിലൊന്നാണ് സ്കൈപ്പ്. സമീപകാലത്ത് വാട്സ്ആപിനും ഫേസ്ബുക് മെസെഞ്ചറിനും പ്രചാരമേറിയതോടെ സ്കൈപ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.