Currency

ബ്രിട്ടനില്‍ കുറഞ്ഞ ശമ്പളം മണിക്കൂറിന് 7.50 പൗണ്ടായി ഉയര്‍ത്തി

സ്വന്തം ലേഖകന്‍Thursday, November 24, 2016 2:46 pm

ചാന്‍സിലര്‍ ഫിലിപ് ഹാമണ്ട് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശരത്കാല ധനകാര്യ റിപ്പോര്‍ട്ടിലാണ് മിനിമം വേതനം ഉയര്‍ത്താനുള്ള നിര്‍ദേശമുള്ളത്. നിലവില്‍ 7.20 ആയിരുന്നു ബ്രിട്ടനിലെ കുറഞ്ഞ വേതനം.

ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി. കുറഞ്ഞ വേതനം മണിക്കൂറിന് 7.50 പൗണ്ടായാണ് ഉയര്‍ത്തിയത്. ചാന്‍സിലര്‍ ഫിലിപ് ഹാമണ്ട് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശരത്കാല ധനകാര്യ റിപ്പോര്‍ട്ടിലാണ് മിനിമം വേതനം ഉയര്‍ത്താനുള്ള നിര്‍ദേശമുള്ളത്. നിലവില്‍ 7.20 ആയിരുന്നു ബ്രിട്ടനിലെ കുറഞ്ഞ വേതനം. ഇതാണ് അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ നാലുശതമാനം വര്‍ധിപ്പിച്ച് 7.50 ആക്കുന്നത്.

ഇതിലൂടെ പ്രായപൂര്‍ത്തിയായ മുഴുവന്‍സമയ ജോലിക്കാരന് ശമ്പളത്തില്‍ വര്‍ഷംതോറും 500 പൗണ്ടിന്റെ വര്‍ധനയുണ്ടാകും. 2020 ആകുന്നതോടെ കുറഞ്ഞ കൂലി മണിക്കൂറിന് ഒമ്പത് പൗണ്ട് ആക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ധനയെന്ന് ചാന്‍സിലര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x