Currency

ലണ്ടനിൽ കുഞ്ഞുങ്ങൾക്കിടുന്നതിൽ ഏറ്റവും ജനപ്രിയമായ പേരുകൾ…

സ്വന്തം ലേഖകൻSaturday, September 3, 2016 6:45 pm

നവജാത ശിശുക്കൾക്ക് ഇടുന്ന പേരുകളിൽ ലണ്ടനിൽ ഏറ്റവും ജനപ്രിയം മുഹമ്മദ് എന്ന പേരിനാണെന്ന് കണ്ടെത്തൽ. ആൺകുട്ടികളുടെ പേരുകളിൽ മുഹമ്മദ് മുന്നിൽ നിൽക്കുമ്പോൾ പെൺകുട്ടികളുടെ പേരിൽ അമീലിയ മുന്നിൽ നിൽക്കുന്നു.

ലണ്ടൻ: നവജാത ശിശുക്കൾക്ക് ഇടുന്ന പേരുകളിൽ ലണ്ടനിൽ ഏറ്റവും ജനപ്രിയം മുഹമ്മദ് എന്ന പേരിനാണെന്ന് കണ്ടെത്തൽ. ആൺകുട്ടികളുടെ പേരുകളിൽ മുഹമ്മദ് മുന്നിൽ നിൽക്കുമ്പോൾ പെൺകുട്ടികളുടെ പേരിൽ അമീലിയ മുന്നിൽ നിൽക്കുന്നു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സാന്നിധ്യമാണ് കൂടുതൽ പേര്‍ക്ക് മുഹമ്മദ് എന്ന പേരു വരാനുള്ള കാരണമായി പറയുന്നത്. 2015 ലെ കണക്കുകൾ പ്രകാരമാണിത്. ലണ്ടനിൽ ഏറ്റവും പ്രചാരത്തിലുള്ള പേരുകൾ താഴെ കൊടുക്കുന്നു:

ആൺകുട്ടികൾ

  • മുഹമ്മദ് (798 കുഞ്ഞുങ്ങൾക്ക്)
  • ഒലിവർ (654)
  • ഡാനിയേൽ (608)
  • അലക്സാണ്ടർ (594)
  • ആദം (573)

പെൺകുട്ടികൾ

  • അമീലിയ (717 കുഞ്ഞുങ്ങൾക്ക്)
  • ഒലീവിയ (674)
  • സോഫിയ (509)
  • എമിലി (489)
  • മായ (467)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x