ലണ്ടനിൽ മുസ്ലിം യുവതിക്കുനേരെ വംശീയാക്രമണം. തിരക്കേറിയ തെരുവിൽ പട്ടാപ്പകൽ ഇരുപതുകാരിയായ യുവതിയുടെ ശിരോവസ്ത്രം ആക്രമികൾ പിടിച്ചുവലിച്ച് താഴെ ഇടുകയായിരുന്നു.
ലണ്ടൺ: ലണ്ടനിൽ മുസ്ലിം യുവതിക്കുനേരെ വംശീയാക്രമണം. തിരക്കേറിയ തെരുവിൽ പട്ടാപ്പകൽ ഇരുപതുകാരിയായ യുവതിയുടെ ശിരോവസ്ത്രം ആക്രമികൾ പിടിച്ചുവലിച്ച് താഴെ ഇടുകയായിരുന്നു. കൂട്ടുകാരിക്കൊപ്പം തെരുവിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
30നടുത്ത് പ്രായമുള്ളവരാണ് അക്രമികള്‍ എന്നാണ് സൂചന. മതപരമായും വംശീയമായും ഉള്ള കുറ്റകൃത്യങ്ങള്‍ പൊറുപ്പിക്കാനാവില്ലെന്നും ഈ സംഭവത്തിന്റെ ദൃക്സാക്ഷികള്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നതായി ഡിറ്റക്ടീവ് കോണ്‍സ്റ്റബ്ള്‍ ബെന്‍ കസിന്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.