കിടിലന്‍ ബൂട്ടും സ്‌കാര്‍ഫും തൊപ്പിയൊക്കെ ധരിച്ച് മരിയ ലൂസിയോട്ടി എന്ന മോഡല്‍ മാളിലെത്തിയത് പൂര്‍ണ്ണ നഗ്‌നയായിട്ടാണ്. എന്നാല്‍ ഒരാളും ഇത് തിരിച്ചറിഞ്ഞില്ല കാരണം വസ്ത്രത്തെ വെല്ലുന്ന ബോഡി പെയിന്റാണ് മരിയ ദേഹത്ത് അണിഞ്ഞിരുന്നത്. നീല ജീന്‍സും, കറുത്ത ടോപ്പും അത്രമേല്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നിന്നു.
ഒരു പെണ്‍കുട്ടി ദേഹത്ത് പെയിന്റിംഗ് നടത്തി നഗരത്തിലൂടെ നടന്നാലോ? ചിലപ്പോള്‍ ആളുകള്‍ ഇത്തരം ചായം പൂശി നടക്കുന്നവരെ തിരിച്ചറിയണമെന്നില്ല. ഇങ്ങനെ ബോഡി പെയിന്റിംഗ് ഹരമാക്കിയ ഒട്ടേറെ പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. അത്തരമൊരു കാര്യമാണ് മരിയ ലൂസിയോട്ടി എന്ന മോഡലും കാണിച്ചിരിക്കുന്നത്.
കിടിലന്‍ ബൂട്ടും സ്‌കാര്‍ഫും തൊപ്പിയൊക്കെ ധരിച്ച് മരിയ ലൂസിയോട്ടി എന്ന മോഡല്‍ മാളിലെത്തിയത് പൂര്‍ണ്ണ നഗ്‌നയായിട്ടാണ്. എന്നാല്‍ ഒരാളും ഇത് തിരിച്ചറിഞ്ഞില്ല കാരണം വസ്ത്രത്തെ വെല്ലുന്ന ബോഡി പെയിന്റാണ് മരിയ ദേഹത്ത് അണിഞ്ഞിരുന്നത്. നീല ജീന്‍സും, കറുത്ത ടോപ്പും അത്രമേല്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നിന്നു. സംശയം തോന്നിവര്‍ ഒന്ന് സൂക്ഷിച്ച് നോക്കിയെങ്കിലും സംഭവം അധികം ആര്‍ക്കും പിടികിട്ടിയില്ല. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

മാളിലെ വസ്ത്രശാലയിലുള്ളവര്‍ക്ക് തന്റെ ബോഡി പെയിന്റ് തിരിച്ചറിയാന്‍ കഴിയുമോ എന്നു പരിശോധിക്കുകയായിരുന്നു മരിയയുടെ ലക്ഷ്യം. എന്നാല്‍ മനോഹരമായ ഈ കരവിരുതിന് പിന്നില്‍ ജെന്‍ എന്ന ബോഡി പെയിന്ററാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.