സൗദിയിലുള്ള വിദേശികളുടെ വര്‍ക് പെര്‍മിറ്റ് എടുക്കുന്നതിനും പുതുക്കുന്നതിനും താമസ കെട്ടിടത്തിന്റെ വാടക രേഖ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പരിഷ്‌കരണത്തിനാണ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. വാടക കെട്ടിടങ്ങളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഭവന മന്ത്രാലയം തീരുമാനിച്ചിരുന്നു.
റിയാദ്: ഭവന, തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ രേഖകള്‍ ബന്ധിപ്പിക്കുന്നതിന് സൗദിയില്‍ അംഗീകാരം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പുതിയ തീരുമാനപ്രകാരം സൗദിയില്‍ വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിന് താമസ വാടക രേഖ നിര്‍ബന്ധമാണ്.
സൗദിയിലുള്ള വിദേശികളുടെ വര്‍ക് പെര്‍മിറ്റ് എടുക്കുന്നതിനും പുതുക്കുന്നതിനും താമസ കെട്ടിടത്തിന്റെ വാടക രേഖ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പരിഷ്‌കരണത്തിനാണ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. വാടക കെട്ടിടങ്ങളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഭവന മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിനായി ‘ഈജാര്‍’ എന്ന ഇലക്ട്രോണിക് സംവിധാനവും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാടക കരാറുകള്‍ അസാധുവായി പരിഗണിക്കും.
വിദേശികളായ ഓരോ വ്യക്തികള്‍ക്കും ഈജാര്‍ സംവിധാനത്തിലെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിത്തീരും. വിദേശികളുടെ പ്രൊഫഷന്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍ പരിഷ്‌കരണം എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.