ചിലവ് ചുരുക്കൽ നടപടികളൂടെ ഭാഗമായി എൻ എച്ച് എസ് അമിതവണ്ണമുള്ളവരുടെയും പുകവലിക്കാരുടെയും ശാസ്ത്രക്രിയകൾ നീട്ടിവെക്കുന്നു. അടിയന്തര ശാസ്ത്രക്രിയ ആവശ്യമായവർക്ക് മാത്രം പ്രഥമ പരിഗണന നൽകിയാൽ മതിയെന്നാണു തീരുമാനം.
ലണ്ടൻ: ചിലവ് ചുരുക്കൽ നടപടികളൂടെ ഭാഗമായി എൻ എച്ച് എസ് അമിതവണ്ണമുള്ളവരുടെയും പുകവലിക്കാരുടെയും ശാസ്ത്രക്രിയകൾ നീട്ടിവെക്കുന്നു. വെയ്ല് ഓഫ് യൊർക്ക് കെയർ കമ്മീഷനിംഗ് ഗ്രൂപ്പ് ആണു ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. അടിയന്തര ശാസ്ത്രക്രിയ ആവശ്യമായവർക്ക് മാത്രം പ്രഥമ പരിഗണന നൽകിയാൽ മതിയെന്നാണു തീരുമാനം.
അമിതവണ്ണമുള്ളവരോട് പരമാവധി വണ്ണം ശാസ്ത്രക്രിയയ്ക്ക് വിധേയരാവാതെ തന്നെ കുറയ്ക്കുവാനും പുകവലിക്കുന്നവരോട് പുകവലി നിർത്തിയാൽ മാത്രമേ ശാസ്ത്രക്രിയയ്ക്ക് വിധേയാരാക്കുകയുള്ളൂ എന്നും അറിയിച്ചതായാണു റിപ്പോർട്ട്. എൻ എച്ച് എസിനു കീഴിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആശുപത്രികളെ സഹായിക്കാനാണു ഈ തീരുമാനം.
അടിയന്തര സേവനം മാത്രം ലഭ്യമാക്കി നേട്ടമുണ്ടാക്കാനാണ് ശ്രമമെന്ന് വെയ്ല് ഓഫ് യോർക്ക് കെയർ കമ്മീഷൻ പറയുന്നു. എന്നാൽ ഏറ്റവും മോശം തീരുമാനമാണു ഇതെന്നാണു ദ് റൊയൽ കോളേജ് ഓഫ് സർജൻസ് വിമർശിച്ചത്. രോഗികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാതെ എൻ എച്ച് എസ് സാമ്പത്തികകാര്യങ്ങൾക്ക് മുൻ തൂക്കം നൽകുന്ന നടപടികൾക്ക് എതിരെ ഇതിനോടകം വിമർശനം ഉയർന്നിട്ടുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.