യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യവും അവസരവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ട്. മാത്രവുമല്ല ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 600 സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ ഡൊമിനിക് അസ്‌ക്വിത് പറഞ്ഞു.
ലണ്ടന്‍: ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കു വീസ നല്‍കുന്നതിനു ബ്രിട്ടനില്‍ പരിധിയില്ല. യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യവും അവസരവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ട്. മാത്രവുമല്ല ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 600 സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ ഡൊമിനിക് അസ്‌ക്വിത് പറഞ്ഞു.
അതേസമയം പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ തിരിച്ച് സ്വന്തം രാജ്യത്തേക്ക് പോകണമെന്ന വ്യവസ്ഥയുള്ളതിനാല്‍ ബ്രിട്ടനില്‍ പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 50% കുറവാണുണ്ടായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.