ആവശ്യമെങ്കില്‍ രണ്ട് പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കാവുന്നതാണ്. വിമാന യാത്രാ ചട്ടങ്ങള്‍ പ്രകാരം എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പവര്‍ ബാങ്കുകള്‍ അപകടകരമായ സാമഗ്രികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടർന്നാണ് ഈ നിർദേശം.
മസ്കറ്റ്: ഒമാന്‍ എയര്‍ യാത്രക്കാര്‍ ലഗേജില്‍ പവര്‍ ബാങ്ക് വെക്കരുതെന്ന് അധികൃതർ നിർദേശം നൽകി. ആവശ്യമെങ്കില്‍ രണ്ട് പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കാവുന്നതാണ്. വിമാന യാത്രാ ചട്ടങ്ങള്‍ പ്രകാരം എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പവര്‍ ബാങ്കുകള്‍ അപകടകരമായ സാമഗ്രികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടർന്നാണ് ഈ നിർദേശം.
നേരത്തെ, ലഗേജുകളില്‍ പവര്‍ ബാങ്ക് അനുവദിക്കില്ലെന്ന് ജെറ്റ് എയര്‍വേസിന്‍െറ ഒമാനിലെ മേധാവിയും അറിയിച്ചിരുന്നു. പവര്‍ ബാങ്ക് ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കണമെന്നും സാംസങ് ഗാലക്സി നോട്ട് -7 ഫോണ്‍ വിമാനത്തില്‍ പ്രവേശിപ്പിക്കരുതെന്നും ഇന്‍ഡിഗോ വിമാന കമ്പനിയും അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.