Currency

ഒമാന്‍ ആരോഗ്യ മേഖലയിൽ വീണ്ടും പിരിച്ചുവിടൽ

Friday, June 12, 2020 3:23 pm

മസ്‌കത്ത്: ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇതിന്റെ ഭാഗമായി നിരവധി പേർക്ക് പിരിച്ചുവിടൽ നോട്ടിസ് നൽകിക്കഴിഞ്ഞു. പിരിച്ചുവിടൽ നോട്ടീസിൽ തൊഴില്‍ കാലാവധി സെപ്തംബര്‍ വരെയാണ് അനുവദിച്ചിരിക്കുന്നത്. നഴ്സ്, അസി.ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവര്‍ക്കാണ് ഇപ്പോൾ നോട്ടീസ് നല്‍കിയിരിക്കുന്നത്.

നഴ്‌സിംഗ് ജോലിയില്‍ 65 ശതമാനവും ഫാര്‍മസി വിഭാഗത്തില്‍ 94 ശതമാനവും കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍മാരുടെ ഭാഗത്തില്‍ 72 ശതമാനവും മെഡിക്കല്‍ ഡോക്ടര്‍മാരുടെ വിഭാഗത്തില്‍ 39 ശതമാനവും അനുബന്ധ ജോലികളില്‍ 74 ശതമാനവും സ്വദേശിവത്കരണം നടപ്പിലാക്കുവാനാണ് ഒമാൻ സർക്കാർ ലക്ഷ്യമിടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x