Currency

ഇടപാടുകാരുടെ ​തിരിച്ചറിയൽ​ കാ​ർ​ഡു​ക​ൾ ബാ​ങ്കു​ക​ൾ കൈ​വ​ശംവയ്ക്കുന്നത് നിയമവിരുദ്ധം

Tuesday, July 4, 2017 9:41 am

വെ​രി​ഫി​ക്കേ​ഷന്റെ ഭാ​ഗ​മാ​യി ഇടപാടുകാരുടെ ​തിരിച്ചറിയൽ​ കാ​ർ​ഡു​ക​ൾ (ഐ​ഡ​ൻ​റി​റ്റി/​റെ​സി​ഡ​ൻ​റ്) ബാ​ങ്കു​ക​ൾ കൈ​വ​ശംവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഒാ​ഫ്​ ഒ​മാ​ൻ

മസ്കറ്റ്: വെരിഫിക്കേഷന്റെ ഭാഗമായി ഇടപാടുകാരുടെ തിരിച്ചറിയൽ കാർഡുകൾ (ഐഡൻറിറ്റി/റെസിഡൻറ്) ബാങ്കുകൾ കൈവശംവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് സെൻട്രൽ ബാങ്ക് ഒാഫ് ഒമാൻ. റോയൽഡിക്രി 66/99 പ്രകാരമുള്ള സിവിൽ സ്റ്റാറ്റസ് നിയമത്തിന്റെ ലംഘനമാണിതെന്നു സെൻട്രൽ ബാങ്ക് ഒാഫ് ഒമാന്റെ സർക്കുലറിൽ വ്യക്തമാക്കുന്നു. തിരിച്ചറിയൽ കാർഡുകൾ ജനങ്ങൾ കൈവശം സൂക്ഷിക്കണമെന്നും സർക്കാർ വകുപ്പുകൾ ആവശ്യപ്പെട്ടാൽ മാത്രമേ കാണിക്കേണ്ടതുള്ളൂവെന്നുമാണ് നിയമം.

ബാങ്കുകൾ വെരിഫിക്കേഷൻ നടപടികൾക്ക് മറ്റു മാർഗങ്ങൾ കണ്ടെത്തണമെന്നും സെൻട്രൽ ബാങ്ക് ഒാഫ് ഒമാൻ നിർദേശിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x