ലണ്ടന്‍: ഇന്ത്യയില്‍ നോട്ടു പിന്‍വലിക്കല്‍ വിവാദമായിരിക്കെ ബ്രിട്ടണിലും നോട്ടു വിവാദം. ഇന്ത്യയില്‍ നോട്ടു പിന്‍വലിച്ചതിനെതിരെയാണ് പ്രക്ഷോഭവും പരാതിയുമെങ്കില്‍ ഇംഗ്ലണ്ടില്‍ നോട്ട് പിന്‍വലിപ്പിക്കാനാണ് പരാതിയും പ്രക്ഷോഭവും. ഒരു മാസം മുമ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയ പുതിയ പോളിമെര്‍ അഞ്ചുപൗണ്ട് നോട്ടാണ് ഇവിടെ വിവാദമായിരിക്കുന്നത്. ചുളുക്കുവീഴാത്തതും നനവ് പറ്റാത്തതും എളുപ്പത്തില്‍ കീറാന്‍ പറ്റാത്തതുമായ പുതിയ നോട്ടാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയത്.
നോട്ടിന് മിനുസം പകരാനും നനവ് പിടിക്കാതിരിക്കാനും ഉപയോഗിച്ചിരിക്കുന്ന നേര്‍ത്ത പാട മൃഗക്കൊഴുപ്പുകൊണ്ട് ഉണ്ടാക്കിയതാണെന്ന ആക്ഷേപമാണ് വലിയ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുന്നത്. നോട്ടിലെ മൃഗക്കൊഴുപ്പുകൊണ്ടുള്ള നേര്‍ത്ത പാടയ്‌ക്കെതിരേ വലിയ പ്രതിഷേധമാണ് ബ്രിട്ടണിലെ സസ്യഭുക്കുകള്‍ നടത്തുന്നത്.
നോട്ട് പിന്‍വലിക്കണമെന്നും ചുരുങ്ങിയപക്ഷം നോട്ടില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ ഇതിനകം ഒപ്പിട്ടത് ഒരുലക്ഷത്തിലധികം പേരാണ്. ചെറിയ അളവിലാണെങ്കിലും നിത്യവും ക്രയവിക്രങ്ങള്‍ക്കായി ഉപയോഗിക്കുന്ന നോട്ടില്‍ മൃഗക്കൊഴുപ്പടങ്ങിയ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിനോട് ഒരുവിധത്തിലും യോജിക്കാനാകില്ലെന്നാണ് സസ്യാഹാരം കഴിക്കുന്നവരുടെ നിലപാട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.