Currency

ഓഫ് സീസൺ; വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുറച്ചു

സ്വന്തം ലേഖകൻSunday, January 15, 2017 7:55 pm

അതേസമയം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ജെറ്റ് എയര്‍വേസ് ഫെബ്രുവരിയില്‍ മസ്ക്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി.

മസ്കറ്റ്: ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാന കമ്പനികൾ ടിക്കറ്റ് നിരക്കുകളിൽ കുറവ് വരുത്തി. മസ്ക്കറ്റില്‍ നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ഒരു ഭാഗത്തേക്ക് 30 റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാണ്. ഇരുവശത്തേക്കും 55 റിയാല്‍ നൽകണം.

കോഴിക്കോട്ടേക്ക് ഒരുവശത്തേക്ക് 45 മുതല്‍ 54 വരെയും ഇരുവശത്തേക്കും 100 റിയാലാണ് നിരക്ക്.  തിരുവനന്തപുരത്തേക്ക് ഫെബ്രുവരി, മാര്‍ച്ച്‌ സമയത്ത് ഒരുവശത്തേക്ക് 75 റിയാലും ഇരുവശത്തേക്കും 70, 75 റിയാലുമാണുള്ളത്.

ജനുവരിയിലാകട്ടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വണ്‍വേ ടിക്കറ്റുകള്‍ യഥാക്രമം 32 മുതല്‍ 33വരെ, 50 മുതല്‍ 54 വരെ, 35 മുതല്‍ 40 വരെ എന്നീ നിരക്കുകളിലും ബുക്ക് ചെയ്യാന്‍ സാധിക്കും.

ഒമാന്‍ എയറിൽ കൊച്ചിയിലേക്ക് ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലും ഇരു ഭാഗത്തേക്കുമുള്ളടിക്കറ്റുകള്‍ 70 റിയാലിന് ലഭിക്കും. 87 റിയാല്‍ വരെയാണ് ഫെബ്രുവരിയിലും മാര്‍ച്ചിലും കോഴിക്കോടിനുള്ള ഒമാന്‍ എയര്‍ നിരക്കുകള്‍. 

അതേസമയം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ജെറ്റ് എയര്‍വേസ് ഫെബ്രുവരിയില്‍ മസ്ക്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള മൂന്ന് പ്രതിവാര സര്‍വീസുകളാണ് റദ്ദാക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x