
ലണ്ടന്‍: പഴയ അഞ്ചു പൗണ്ട് നോട്ടിന്റെ ഉപയോഗം അവസാനിക്കുന്നു. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പഴയ നോട്ടിന്റെ സാധുത ഇല്ലാതാകുമെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ പഴയ അഞ്ച് പൗണ്ട് നോട്ടുകള്‍ സ്വീകരിക്കില്ല. പിന്നീട് ഇത്തരം നോട്ടുകള്‍ കൈവശമുള്ളവര്‍ ബാങ്കുകളെ സമീപിക്കേണ്ടിവരും.
150 മില്യണ്‍ പഴയ അഞ്ച് പൗണ്ട് നോട്ടുകളാണ് വിപണിയില്‍ ഇറക്കിയത്. മൂന്നിലൊരു ബ്രിട്ടീഷുകാരന്റെയും കൈയില്‍ ഈ നോട്ടുകള്‍ കാണുമെന്നാണ് കരുതുന്നത്. നോട്ടുകള്‍ കൈവശമുള്ളവര്‍ എത്രയും വേഗം മാറണമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നോട്ടുകള്‍ പോളിമറിലാണ് നിര്‍മിച്ചിരിക്കുന്നത്.
പുതിയ നോട്ടിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്. മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഹിന്ദുക്കളും സസ്യാഹാരികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ നോട്ട് പിന്‍വലിക്കില്ലെന്ന് ബാങ്ക് ഒഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറാന്‍ ഏതാനും മാസം കൂടി അവസരം ലഭിക്കും. ഇതിന് ശേഷം നോട്ട് മാറാന്‍ അവസരം ഉണ്ടായിരിക്കില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.