Currency

ഒമാനില്‍ സൗജന്യ കോവിഡ് പരിശോധന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികളിലെ രോഗികള്‍ക്കും മാത്രം

സ്വന്തം ലേഖകന്‍Monday, July 27, 2020 2:49 pm

മസ്‌കത്ത്: ഒമാന്‍ കോവിഡ് പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ട രോഗികള്‍ക്കും മാത്രമായി സൗജന്യ കോവിഡ് പരിശോധന പരിമിതപ്പെടുത്തി.

കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ 10 ദിവസം സ്വയം ഐസോലേഷനില്‍ പോകണം. ലഘുവായത് മുതല്‍ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങള്‍ വരെയുള്ളവരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ് കേസ് ആയി പരിഗണിക്കുകയും ഹെല്‍ത്ത്‌കെയര്‍ സംവിധാനത്തില്‍ പേര് ചേര്‍ക്കുകയും ചെയ്യും. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളില്‍ പനി, ചുമ, ശ്വാസംതടസം എന്നിവയാണ് കോവിഡ് ലക്ഷണങ്ങള്‍.

രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും ഈ നടപടിക്രമങ്ങള്‍ ബാധകമാണ്. രോഗിയുടെ സാഹചര്യം മോശമാകുന്ന പക്ഷം ആരോഗ്യ സ്ഥാപനത്തില്‍ അഡ്മിറ്റ് ആകാന്‍ നിര്‍ദേശിക്കും. ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും നിലവില്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടവര്‍ക്കുമാണ് ഈ നടപടികള്‍ ബാധകമല്ലാതിരിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x