Currency

വിദേശ വനിതകള്‍ക്കുള്ള ടൂറിസം വിസയ്ക്ക് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഒമാന്‍

സ്വന്തം ലേഖകന്‍Sunday, December 25, 2016 10:29 am

മസ്‌കത്ത്: വിദേശ വനിതകള്‍ക്കുള്ള ടൂറിസം വിസയ്ക്ക് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി റോയല്‍ ഒമാന്‍ പൊലീസ്. മടക്ക യാത്രാ ടിക്കറ്റ്, ഫോര്‍ സ്റ്റാറോ അതിന് മുകളിലോ ഉള്ള ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്ത രേഖകള്‍ എന്നിവ സമര്‍പ്പിച്ചാല്‍ മാത്രമെ ടൂറിസം വിസ അനുവദിക്കുകയുള്ളൂ. പത്ത് ദിവസം മാത്രമായിരിക്കും വിസാ കാലാവധി. വിസ പുതുക്കാന്‍ സാധിക്കില്ല. രാജ്യത്ത് നിന്ന് തിരിച്ചു പോയി ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് വീണ്ടും വിസ ലഭിക്കില്ലെന്നും ആര്‍.ഒ.പി വ്യക്തമാക്കി.

ഒമാനില്‍ ടൂറിസ്റ്റ് വിസയിലെത്തുന്ന സ്ത്രീകള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് വര്‍ധിച്ചതോടെയാണ് ആര്‍.ഒ.പി നിയന്ത്രണം കൊണ്ടുവന്നത്. മനുഷ്യക്കടത്ത്, വേശ്യാവൃത്തി, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്ന സ്ത്രീകള്‍ പ്രതികളാകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “വിദേശ വനിതകള്‍ക്കുള്ള ടൂറിസം വിസയ്ക്ക് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഒമാന്‍”

  1. It’s amazing for me to have a website, which is helpful in support of my
    experience. thanks admin

Comments are closed.

Top
x