അബൂദബി: ദുബായിക്ക് പിന്നാലെ അബൂദബി, ഷാര്‍ജ എമിറേറ്റുകള്‍ അനുവദിച്ച വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി. മാര്‍ച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടി നല്‍കിയത്. യാത്രാവിലക്കുകളും കോവിഡ് പ്രതിസന്ധികളും കാരണം യു.എ.ഇയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും.
2020 സെപ്തംബര്‍ 10ന് ശേഷം അനുവദിച്ചതോ കാലഹരണപ്പെട്ടതോ ആയ വിസകള്‍ക്ക് പുതിയ തീരുമാനം ബാധമാകും. അത്തരം വിസക്കാര്‍ക്ക് രാജ്യത്ത് മാര്‍ച്ച് 31 വരെ പിഴയൊന്നും നല്‍കാതെ യു.എ.ഇയില്‍ തുടരാം. ഈ കാലയളവില്‍ ഒളിച്ചോടിയതായി കാണിച്ച് സ്‌പോണ്‍സര്‍മാര്‍ പരാതിപ്പെട്ടവര്‍ക്ക് പോലും അവരുടെ വിസക്ക് സാധുത ലഭിക്കും. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും.
സെപ്തംബര്‍ 10ന് ശേഷം അനുവദിച്ച എല്ലാ വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചതായാണ് സ്മാര്‍ട്ട് ചാനല്‍ റിപ്പോര്‍ട്ട്. ഔദ്യോഗികമായുള്ള അറിയിപ്പുകളൊന്നും ഇല്ലെങ്കിലും വിസ കാലാവധി നീട്ടിയതായാണ് സിസ്റ്റത്തില്‍ കാണിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.