Currency

ദുബായിലേക്ക് സന്ദര്‍ശക വീസയില്‍ വരുന്നവര്‍ മടക്കയാത്രക്കുള്ള ടിക്കറ്റും കരുതണം; നിയമങ്ങള്‍ കര്‍ശനമാക്കി

സ്വന്തം ലേഖകന്‍Friday, October 16, 2020 7:14 pm
visa-0
Villa-kochi-Kerala

ദുബായ്: ദുബായിലേക്ക് സന്ദര്‍ശക- ടൂറിസ്റ്റ് വീസയില്‍ വരുന്നവര്‍ മടക്കയാത്രക്കുള്ള ടിക്കറ്റും കരുതണമെന്ന് അധികൃതര്‍. ഒപ്പം ഇന്‍ഷുറന്‍സ്, ബന്ധുക്കളുടേയോ താമസിക്കുന്ന ഹോട്ടലിന്റെയോ വിവരങ്ങള്‍ എന്നിവയും ദുബായ് ഇമിഗ്രേഷനില്‍ കൈമാറണം.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തേയുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുകയാണ് ദുബായ് വിമാനത്താവള അധികൃതര്‍. സന്ദര്‍ശക, വിനോദസഞ്ചാര വീസയില്‍ ദുബായിലെത്തുന്നവര്‍ യാത്ര പുറപ്പെടും മുന്‍പ് നിബന്ധനകളെല്ലാം ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വീസാ കാലാവധി കഴിയുമ്പോള്‍ ദുബായില്‍ നിന്ന് മടങ്ങിപ്പോകുന്നു എന്ന് ഉറപ്പുവരുത്തുന്ന മടക്കയാത്ര ടിക്കറ്റ്, ആരോഗ്യഇന്‍ഷുറന്‍സ് എന്നിവ നിര്‍ബന്ധമായും കയ്യിലുണ്ടായിരിക്കണം.

ക്വാറന്റീനില്‍ കഴിയുന്നത് എവിടെയായിരിക്കും എന്ന കാര്യത്തില്‍ വ്യക്തത വേണം. ഒപ്പം, ഒറ്റയ്ക്കാണ് താമസിക്കുന്നതെങ്കില്‍ ക്വാറന്റീന്‍ അടക്കമുള്ള ചെലവിനുള്ള പണവും കരുതണം. സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് പോകാനാകാത്തതിനാല്‍ ഒട്ടേറെ മലയാളികള്‍ ദുബായില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാണ് ഇരുരാജ്യങ്ങളിലേക്ക് പോയിരുന്നത്. ഇങ്ങനെ ദുബായിലെത്തിയവരില്‍ പലരും വിമാന സര്‍വീസിലെ കുറവും ടിക്കറ്റ് നിരക്കിലെ വര്‍ധനയും കാരണം വീസ കാലാവധി കഴിഞ്ഞും ദുബായില്‍ തങ്ങുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നിയമം കര്‍ശനമായി നടപ്പാക്കുന്നത്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x