Currency

കോവിഡ് ഭീഷണി: അന്തര്‍ ദേശീയ യാത്ര വിലക്ക് നീക്കുന്നതായി ഒമാന്‍

സ്വന്തം ലേഖകന്‍Monday, December 28, 2020 5:23 pm

മസ്‌കത്ത്: ഒമാന്‍ ഏര്‍പ്പെടുത്തിയിരുന്ന അന്തര്‍ ദേശീയ യാത്ര വിലക്ക് നീക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ഡിസംബര്‍ 22 മുതല്‍ ഒരാഴ്ചത്തേക്ക് അതിര്‍ത്തികള്‍ അടച്ചത്. അടച്ചിട്ടിരുന്ന കര- വ്യോമ- ജല അതിര്‍ത്തികള്‍ ഡിസംബര്‍ 29 ചൊവ്വാഴ്ച പുലര്‍ച്ചെ 12 മണി മുതലാണ് തുറക്കുക. ജനിതകമാറ്റം വന്ന കോവിഡ് ഭീഷണിയെ തുടര്‍ന്ന് സ്വീകരിച്ച മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ഒരാഴ്ച മാത്രം മുന്നൂറിലധികം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. നിരവധി മലയാളികളാണ് ഇരു രാജ്യത്തും കുടുങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. ഒമാനിലേക്ക് വരുന്ന മുഴുവന്‍ യാത്രികര്‍ക്കും യാത്രക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്നും അറിയിപ്പില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x