
റിയാദ്: സൗദിയില്‍ പാതുമാപ്പിന് ശേഷം ആരംഭിച്ച നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരം കവിഞ്ഞു. ആഭ്യന്തര മന്ത്രാലയമാണ് ഞായറാഴ്ച രാത്രിവരെയുള്ള കണക്കുകള്‍ പുറത്ത് വിട്ടത്. നവംബര്‍ പതിനഞ്ചിന് ശേഷമാരംഭിച്ച പരിശോധനയില്‍ ഇതുവരെ പിടിയിലായത് 1,81,60 പേരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇഖാമ നിയമലംഘനത്തിന് മാത്രം ഒരു ലക്ഷത്തിലേറെപ്പേര്‍ പിടിയിലായി.
അതേസമയം മലയാളികളടക്കം അന്‍പത്തിരണ്ടായിരത്തി എണ്ണൂറ് പേര്‍ തൊഴില്‍ നിയമലംഘനത്തിന് പിടിയിലായി. ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവരും പിടിയിലായി. രാജ്യത്തേക്കുള്ള അതിര്‍ത്തി ലംഘിച്ചെത്തിയ ഇരുപതിനായിരത്തിലേറെ പേരെയും അറസ്റ്റ് ചെയ്തു. വഴിയോരക്കച്ചവടം നടത്തുന്നവര്‍ക്കും കനത്ത പിഴ ചുമത്തുന്നുണ്ട്.
നിയമ ലംഘകര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തതിന് പിടിയിലായത് 416 വിദേശികളാണ്. കാല്‍ലക്ഷം പേര്‍ മക്ക, മദീന എന്നീ തീര്‍ഥാടക കേന്ദ്രങ്ങളില്‍ നിന്ന് മാത്രം അറസ്റ്റിലായി. തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാണ്. മുപ്പത്തയ്യായിരം വിദേശികളെ ഇതിനകം സൗദിയിലേക്ക് മടങ്ങിവരാനാകാത്ത വിധം നാടു കടത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.