
ജിദ്ദ: ഇന്ത്യക്കാരുടെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് നാലിന് രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെയാണ് ഓപ്പണ്‍ ഹൗസ്. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവര്‍ ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
Vcppt@cgijeddah.com എന്ന ഇമെയില്‍ നേരത്തെ വിഷയം സൂചിപ്പിച്ച് ഒരു സന്ദേശം അയയ്ക്കുന്നത് ഉചിതമായിരിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.