മക്ക: ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുവദിച്ച സമയം കഴിഞ്ഞും രാജ്യത്ത് കഴിയുന്നവർക്ക് 15,000 റിയാല്‍ പിഴ ചുമത്തന്മെന്ന് എമിഗ്രേഷൻ ഡയറക്റ്ററേറ്റ് അറിയിച്ചു. പെര്‍മിറ്റില്ലാതെ ഹജ്ജിനെത്തുന്നവര്ക്കായി മക്കയിലും പരിസരങ്ങളിലുമായി പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. പ്രത്യേക പട്രോളിങ് യൂണിറ്റുകളെ ഇതിനായി ഏർപ്പെടുത്തിയിട്ടുമുണ്ട്.
ഇതോടൊപ്പം തന്നെ അനധികൃതമായി ഹജ്ജ് തീര്‍ഥാടകരെ മക്കയിലെത്തിക്കുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പെര്‍മിറ്റില്ലാതെ എത്തുന്ന വിദേശ തീര്‍ഥാടകരെ നാടുകടത്തുമെന്നും 10 വര്‍ഷത്തെ പ്രവേശന നിരോധനം ഏര്‍പ്പെടുത്തും. തീര്‍ത്ഥാടനത്തിനായി എത്തിയവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യാന്‍ അനുവാദമില്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.