രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് പെട്രോള്‍ ഡീസല്‍ വിലകള്‍ എത്തിയിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 1.20 പൗണ്ടായി ഉയര്‍ന്നു. 2014 ഡിസംബറിന് ശേഷം ആദ്യമായാണ് ഇത്രയും വര്‍ധനവുണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലണ്ടന്‍: യുകെയിലെ പെട്രോള്‍ ഡീസല്‍ വിലകള്‍ ഉയര്‍ന്ന നിലയില്‍. രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് പെട്രോള്‍ ഡീസല്‍ വിലകള്‍ എത്തിയിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 1.20 പൗണ്ടായി ഉയര്‍ന്നു. 2014 ഡിസംബറിന് ശേഷം ആദ്യമായാണ് ഇത്രയും വര്‍ധനവുണ്ടായിരിക്കുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
പൗണ്ടിന്റെ വില കുത്തനെ ഇടിയുകയും ഓയില്‍ വില ഉയര്‍ന്നതും മോട്ടോറിസ്റ്റുകളുടെ നില ദയനീയമാക്കിയെന്ന് ആര്‍എസി വക്താവ് പറഞ്ഞു. നിലവില്‍ എണ്ണ വില ബാരലിന് 55 യുഎസ് ഡോളറാണെങ്കിലും പൗണ്ട് വില യുഎസ് ഡോളറിനെതിരെ 1.25 ഡോളറായി ഇടിഞ്ഞിരിക്കുന്നുവെന്നും ഇന്ധനം നിറയ്ക്കാനുള്ള ചെലവ് മോട്ടോറിസ്റ്റുകള്‍ക്ക് കടുത്ത ഭാരമായിത്തീര്ന്നിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.