Currency

യു.എ.ഇയില്‍ ഇന്ധന വില കൂടി; പെട്രോളിന് 21 ഉം ഡീസലിന് 14 ഉം ഫില്‍സ് കൂടി

സ്വന്തം ലേഖകന്‍Monday, March 1, 2021 5:03 pm

അബൂദബി: നീണ്ട ഇടവേളക്കു ശേഷം യു.എ.ഇയില്‍ ഇന്ധന വിലയില്‍ വര്‍ധന. ഈ മാസം പെട്രോളിനും ഡീസലിനും വില ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്ന സാഹചര്യത്തിലാണ് യു.എ.ഇയിലും വില കൂടുന്നത്.

പെട്രോള്‍ ലീറ്ററിന് 21 ഫില്‍സും ഡീസല്‍ ലീറ്ററിന് 14 ഫില്‍സുമാണ് വര്‍ധന. മാര്‍ച്ച് അവസാനം വരെ പുതിയ നിരക്ക് പ്രാബല്യത്തില്‍ ഉണ്ടാകും. പെട്രോള്‍ സൂപ്പര്‍ 98 ലിറ്ററിന് 2.12 ആയിരിക്കും പുതുക്കിയ നിരക്ക്. നിലവില്‍ ഒരു ദിര്‍ഹം 91 ഫില്‍സാണ് വില. സ്‌പെഷ്യല്‍ 95 ലീറ്ററിന് 2.01 ആയും വില ഉയരും. ഒരു ദിര്‍ഹം 80 ഫില്‍സാണ് ഫെബ്രുവരി മാസം ഈടാക്കിയിരുന്നത്. ഡീസലിന് ലീറ്ററിന് 2.15 ദിര്‍ഹമാണ് ഇനി നല്‍കേണ്ടത്. നിലവില്‍ രണ്ടു ദിര്‍ഹം ഒരു ഫില്‍സാണ് നിരക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x