Currency

പെട്രോള്‍ മോഷ്ടാവ് പിടിയില്‍; കൗതുകമാകുന്ന ദൃശ്യങ്ങള്‍, വീഡിയോ

സ്വന്തം ലേഖകന്‍Wednesday, November 15, 2017 12:34 pm
Play

ഒരു സംഘം യുവാക്കളാണ് ഈ വീഡിയോ പകര്‍ത്തിയത്. പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ നിന്നുള്ള ട്യൂബ് ഊരിയെടുക്കുന്ന കുരങ്ങന്‍ അത് വായിലേക്ക് വച്ച് പെട്രോള്‍ ഊറ്റി കുടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

പെട്രോള്‍ കുടിക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അത് മനുഷ്യരായാലും ജീവികളായാലും. എന്നാല്‍ പെട്രോള്‍ കുടിക്കുന്ന ഒരു കുരങ്ങനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. കേട്ടിട്ട് വിശ്വാസം വരുന്നില്ലല്ലേ?. എന്നാല്‍ സംഗതി സത്യമാണ്.

പാനിപ്പത്തിലെ ഇന്‍സാര്‍ ബസാറില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ബൈക്കില്‍ നിന്നും കുരങ്ങന്‍ പെട്രോള്‍ കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ക്ലിയര്‍ലു എന്ന കുരങ്ങനാണ് ഈ വിചിത്ര സ്വഭാവം ഉള്ളത്. ആളുകള്‍ നല്‍കുന്ന പഴങ്ങളും മറ്റ് ഭക്ഷണ സാധനങ്ങളും ഇവന്‍ കഴിക്കാറില്ല. പെട്രോള്‍ മാത്രമാണ് ഇവന്റെ ഇഷ്ട പാനീയം. ഇതിനു മുമ്പും പല പ്രാവശ്യം ഈ കുരങ്ങന്‍ പെട്രോള്‍ കുടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

ഒരു സംഘം യുവാക്കളാണ് ഈ വീഡിയോ പകര്‍ത്തിയത്. പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ നിന്നുള്ള ട്യൂബ് ഊരിയെടുക്കുന്ന കുരങ്ങന്‍ അത് വായിലേക്ക് വച്ച് പെട്രോള്‍ ഊറ്റി കുടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x