Currency

ഹാജിമാര്‍ക്കായുള്ള തമ്പുകള്‍ക്ക് കൂട്ടിയ വാടക പുനപരിശോധിക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകന്‍Sunday, March 12, 2017 7:52 pm

മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ തമ്പുകളുടെ വാടകയാണ് വര്‍ധിപ്പിച്ചത്. ഇവിടങ്ങളില്‍ തമ്പുകളുടെ വാടക 850 റിയാലില്‍ നിന്ന് 1250 റിയാലായാണ് വര്‍ധിപ്പിച്ചത്.

ദമ്മാം: ഹാജിമാര്‍ക്ക് താമസിക്കാനൊരുക്കുന്ന തമ്പുകള്‍ക്ക് വാടക വര്‍ധിപ്പിച്ച തീരുമാനം പുനപരിശോധിക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികള്‍ സൗത്ത് ഏഷ്യന്‍ മുഅസ്സസയുമായി ചര്‍ച്ച നടത്തി.

മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ തമ്പുകളുടെ വാടകയാണ് വര്‍ധിപ്പിച്ചത്. ഇവിടങ്ങളില്‍ തമ്പുകളുടെ വാടക 850 റിയാലില്‍ നിന്ന് 1250 റിയാലായാണ് വര്‍ധിപ്പിച്ചത്. തമ്പുകളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നതാണ് ഫീസ് വര്‍ധനയ്ക്കുള്ള കാരണമായി ഹറിയിച്ചിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x