ലണ്ടനിലും തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലുമാണ് നിരക്കില്‍ ഏറ്റവുമധികം ഇടിവുണ്ടായത്. ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലായി വാടകനിരക്കില്‍ ശരാശരി 0.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ലണ്ടന്‍: രാജ്യത്തെ വാടകനിരക്കില്‍ ഇടിവ്. ഏഴു വര്‍ഷത്തിന് ശേഷമാണ് ലണ്ടനില്‍ വാട നിരക്ക് ഇടിയുന്നത്. വാടക വീടുകള്‍ ആവശ്യത്തിന് ലഭ്യമായതോടെയാണ് നിരക്കില്‍ ഇടിവുണ്ടാവാന്‍ കാരണം.
ലണ്ടനിലും തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലുമാണ് നിരക്കില്‍ ഏറ്റവുമധികം ഇടിവുണ്ടായത്. ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലായി വാടകനിരക്കില്‍ ശരാശരി 0.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തലസ്ഥാനത്ത് ശരാശരി അഞ്ചു ശതമാനം ഇടിവുണ്ടായപ്പോള്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ മൂന്നു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
അതേസമയം, ഈ വര്‍ഷം അവസാനത്തോടെ വാടക വീടിനുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ വാടക വീണ്ടും 2.2 ശതമാനം വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.